കാര്‍ഷിക വായ്പാതട്ടിപ്പ് ; ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം
കാര്‍ഷിക വായ്പാതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത കുട്ടനാട് വികസന സമിതി മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് രാമങ്കരി ഫസ്റ്റ് ക്ളാസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, മറ്റ് കേസുകളില്പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
അതേസമയം, പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നേരത്തെ നീക്കിയിരുന്നു. ഫാദര്‍ ജോസഫ് കൊച്ചുതറയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പീലിയാനിക്കലിന്റെ തട്ടിപ്പിനെ കുറിച്ച് ചങ്ങനാശേരി അതിരൂപത അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha