കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി
ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളെ വലയിലാക്കി മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കുന്ന വിരുതന് പിടിയില്‍. പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്സീര്‍ ദര്‍മേഷ് (20) ആണ് പിടിയിലായത്. ഇയാള്‍ കാമുകിമാര്‍ക്ക് മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ്.
പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്സീര്‍ ദര്‍മേഷ് തികച്ചും വ്യത്യസ്തമായി കാമുകിമാര്‍ക്ക് സമ്മാനം നല്‍കുന്നത്. ആദ്യം ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളുമായി പരിചയത്തിലാകും.പിന്നീട് കടകള്‍ കുത്തിത്തുറന്ന് മൊബൈലുകള്‍ മോഷ്ടിക്കും. കടകള്‍ കുത്തിതുറന്നു മോഷ്ടിച്ച ഫോണുകള്‍ കാമുകിമാര്‍ക്കു സമ്മാനമായി നല്‍കുന്നതാണ് ഇയാളുടെ ഹോബി.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവതികളോട് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കട്ടേ എന്നു ചോദിക്കും. തുടര്‍ന്ന് ഏതെങ്കിലും മൊബൈല്‍ കടകള്‍ കുത്തിതുറന്നു ഫോണ്‍ മോഷ്ടിച്ച് കാമുകിമാര്‍ക്കു സമ്മാനമായി നല്‍കും. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഈ കാര്യം സമ്മതിച്ചു. ചെറായിലെ ഒരു ഫേസ്ബുക്ക് കാമുകിക്ക് നല്കാന് ബുധനാഴ്ച പുലര്‍ച്ചെ എടക്കമുഴിയിലെ ഒരു കടകുത്തി തുറന്നു യുവാവ് ഏഴു ഫോണുകള്‍ മോഷ്ടിച്ചു. ഇതില്‍ രണ്ട് എണ്ണം കാമുകിക്കു വേണ്ടി നീക്കി വച്ചു. മോഷ്ടിക്കുന്നതിനു മുമ്ബ് നടത്തിയ ഫേസ്ബുക്ക് ചാറ്റിംഗില്‍ കാമുകിക്ക് ഇയാള്‍ ഫോണ്‍ വാഗ്ദാനം ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ 10.30 നു പറവൂര്‍ ബസ്റ്റാന്‍ഡില്‍ കാണാമെന്നു ചാറ്റിങ്ങില്‍ സൂചന നല്കിരുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച പൊലീസാണ് ഈ കാര്യം കണ്ടെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെ ദേവസ്വം നടയിലുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ എത്തിയ ഇയാള്‍ രണ്ടു വില കൂടിയ ഫോണുകള്‍ വില്‍ക്കാനായി നല്കി. എന്നാല്‍ യുവാവ് കടയുടമയോടു തട്ടിക്കയറുകയായിരുന്നു. സംശയം തോന്നിയ കടയുടമ സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മോഷണത്തിന്റെ ചുരുളഴിയുകയായയിരുന്നു.
https://www.facebook.com/Malayalivartha