ജെസ്ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്നയുടെ പിതാവ് രംഗത്ത്; ജെസ്ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയോ ആകാം; അവള് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്നു
ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്വേഷണം കുടുംബത്തിന് നേര്‍ക്കും. ജെസ്നയെ കാണാതായതിനു പിന്നാലെ വീട് നവീകരിച്ചിരുന്നു. ടോയ്ലറ്റിന്റെ ഭിത്തിയില്‍ മാറ്റം വരുത്തി. അടുപ്പിന്റെ സ്ഥാനവും മാറ്റുകയായിരുന്നു.
ആരോപണങ്ങള്‍ കുടുംബത്തിനു നേര്‍ക്കും തിരിഞ്ഞതോടെ ജസ്നയുടെ പിതാവ് രംഗത്തെത്തി. എന്റെ മകള്‍ മാറിനില്‍ക്കുകയോ, ആരെങ്കിലും മാറ്റി നിര്‍ത്തിയിരിക്കുകയോ ആകാം. അവള് തിരിച്ചുവരുമെന്ന് തന്നെ ഈ പിതാവ് വിശ്വസിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ കാണാതാകുന്നത്. ജെയിംസിന്റെ നിര്‍മ്മാണ സ്ഥാപനമായ പാതി പണി തീര്‍ത്ത വീട്ടിനുള്ളില്‍ ദൃശ്യം മോഡല്‍ പരിശോധന നടത്തിയതോടെയാണ് വീണ്ടും ജെസ്നയുടെ തിരോധാനം വാര്‍ത്തകളില്‍ നിറയുന്നത്.
സംശയക്കണ്ണുകള്‍ തനിക്കു നേരെ തിരിയുമ്പോഴും എന്തും പരിശോധിച്ചോട്ടെ അതില്‍ തൃപ്തിയേ ഉള്ളുവെന്ന് പിതാവ് പറയുന്നു. നുണപരിശോധനയ്ക്ക് വരെ തയാറാണെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെങ്കിലും വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ജെയിംസ് പറയുന്നു. ഈയൊരു ഘട്ടത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജെയിംസ് വ്യക്തമാക്കി. അവളുടെ സുഹൃത്തുക്കളാര്ക്കും തിരോധാനത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പിതാവ് പറയുന്നു.
ഭാര്യയുടെ അകാലമരണവും മകളുടെ തിരോധാനവും കാരണം നീറുന്ന വേദനയില്‍ വീടിന്റെ വാസ്തു തകരാര്‍ തീര്‍ക്കണമെന്ന് അഭ്യുദയകാംക്ഷികള്‍ പറഞ്ഞതുകൊണ്ടാണ് അത്തരം ഒരു മാറ്റം വീടിനു വരുത്തിയതെന്ന് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha