ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്
എല്ലാവരും ലോകകപ്പ് ആവേശത്തിലായിരിക്കെ ബിജെപി നേതാവ് കെ. സുരേന്ദ്രന് നെയ്മറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത് ആരാധകരെ ചൊടിപ്പിച്ചു. ഇന്നലെ നടന്ന ബ്രസീല്കോസ്റ്റാറിക്ക മത്സരത്തിനു പിന്നാലെ സൂപ്പര്‍ താരം നെയ്മറിന്റെ ഗോളിനേയും പെനാല്‍റ്റി ബോക്സിലെ നാടകത്തേയും വിമര്‍ശിച്ചാണ് സുരേന്ദ്രന് രംഗത്തുവന്നിരിക്കുകയാണ്.
കരയാന്‍ മാത്രം മികച്ചൊരു ഗോളൊന്നുമല്ല നെയ്മറിന്റേത്. പെനാല്‍റ്റി ബോക്സിലെ നാടകം തികച്ചും അരോചകം എന്നായിരുന്നു സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കേരളത്തില്‍ ബ്രസീലിന് കടുത്ത ആരാധകര്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. നെയ്മറെ കുറ്റം പറഞ്ഞാല്‍ പാര്‍ട്ടി വിട്ടുകളയും എന്നുവരെ കമന്റില്‍ ഭീഷണി ഉയര്‍ത്തിയവരുണ്ട്.
കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്‍ജുറി ടൈമിലാണ് നെയ്മര്‍ രണ്ടാം ഗോള്‍ നേടിയത്. ആദ്യ ഗോള്‍ ഫിലിപ്പെ കുടിഞ്ഞ്യോയുടെ വകയായിരുന്നു. ഗോള്‍രഹിത സമനിലയിലേക്ക് എന്നുറപ്പിച്ച മത്സരത്തില്‍ ഇന്‍ജുറി ടൈമിലാണ് ഇരുഗോളുകളും പിറന്നത്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ ഗോള്‍ നേടുകയും ടീം വിജയിക്കുകയും ചെയ്തതോടെ മൈതാനത്ത് നെയ്മര്‍ പൊട്ടിക്കരഞ്ഞു. ഇതിനെ വിമര്‍ശിച്ചാണ് കെ.സുരേന്ദ്രന് പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha