കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു
കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി (72) അന്തരിച്ചു. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാടുകളുടെ താളം തേടി എന്ന കാവ്യ സമാഹാരത്തിലൂടെയാണ് സുജാത ദേവി ഏറെ ശ്രദ്ധേയയായ കവയിത്രിയായി മാറിയത്.
വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് പ്രഫസര്‍ ആയി സേവനമനുഷ്ഠിച്ചു. നിരവധി കവിതാ സമാഹാരവും സഞ്ചാര സാഹിത്യങ്ങളും രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്കാവരവും ലഭിച്ചിട്ടുണ്ട്.
പരേതനായ അഡ്വ. ഗോപാലകൃഷ്ണന് നായരാണ് ഭര്‍ത്താവ്. മക്കള്‍: പരമേശ്വരന്, പരേതനായ ഗോവിന്ദന്, പത്മനാഭന്. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍. പരേതയായ പ്രഫ. ഹൃദയ കുമാരി സഹോദരിയാണ്. മൃതദേഹം സുഗതകുമാരിയുടെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.
https://www.facebook.com/Malayalivartha