നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ മാനസികാരോഗ്യ കേന്ദ്രത്തില്‍
കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരുന്ന കേഡല്‍ ജിന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ മെയില്‍ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ പരിശോധനകള്‍ക്കുശേഷം മാനസിക നിലയില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്.
ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതിന് ശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് മൂന്നു മാസം പിന്നിട്ടു. അതിനിടെയാമ് മാനസിക പ്രശ്‌നം കണ്ടതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ നടുക്കിയ കൂട്ടക്കൊല തലസ്ഥാന ജില്ലയില്‍ നടന്നത്. അതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ് ഹൗസിന് തൊട്ടടുത്ത്. കൊല്ലപ്പെട്ടത് പ്രൊഫസര്‍ രാജ തങ്കവും ഭാര്യ ജീന്‍ പത്മയും മകള്‍ കരോലിനും ബന്ധു ലളിതയും. പ്രതി രാജ തങ്കത്തിന്റെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജ.
തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു. കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് കേഡലിന് വേണ്ടി അന്വേഷണം നടത്തി. ഒടുക്കം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരാണ് കേഡലിനെ പിടികൂടിയത്. ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കേഡല്‍ പിടിയിലായത്.
കുറ്റസമ്മതം നടത്തിയ കേഡല്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെയായിരുന്നു ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha