കൊത്തി ക്കൊത്തി മുറത്തിൽ കയറിയും കൊത്തി; എസ് ഐ യുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഭാര്യയുടെ കെട്ടുതാലി ഉൾപ്പടെ നഷ്ടമായി
തലശേരി: കൊളവല്ലൂര്‍ പോലീസ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന വിനോദ് കുമാറിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇന്നലെ രാവിലെ ഏകദേശം 6 മണിയോടെയാണ് വീട്ടുകാര്‍ മോഷണം നടന്ന വിവരം മനസിലാക്കുന്നത്. താലിമാലയും വളകളും മോതിരവും അടക്കമുള്ള ഏകദേശം 8 പവനോളം ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ തുടര്‍ന്ന് തലശേരി പോലീസ് സ്റ്റേഷനില്‍ വിനോദ് കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha