താന്‍ ഒരു വൈദീകനാല്‍ പീഠിപ്പിക്കപ്പെട്ടുവെന്ന് കുമ്പസാരിച്ച യുവതിയെ കൂമ്പസാരിപ്പിച്ച വൈദീകനും കൂട്ടുകാരും ചേര്‍ന്ന് പീഠിപ്പിച്ച സംഭവത്തില്‍; അഞ്ചു വൈദീകരെ സസ്പെന്റ് ചെയ്തു
ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാളുടെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വീട്ടമ്മയായ യുവതി വൈദീകനോട് മറ്റൊരു വൈദീകന് പീഡിപ്പിച്ച സംഭവം കുമ്പസാരിച്ചപ്പോഴാണ് ഇത് ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂമ്പസാരിപ്പിച്ച വൈദീകന് പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവരുടെ ചിത്രം കൂട്ടുകാരനായ മറ്റൊരു വൈദീകന് നല്‍കുകയും അങ്ങനെ അഞ്ചു വൈദീകര്‍ നിരന്തരം യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണു ശബ്ദരേഖയുടെ ഉള്ളടക്കം.
ഈ ശബ്ദരേഖ വൈറലായതോടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha