സോളാര്‍ സരിതയ്ക്ക് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ക്ഷണം ; ക്ഷണിച്ചത് നേതാക്കള്‍ നേരിട്ട് വീട്ടില്‍ വന്ന്
സോളാര്‍ കേസില്‍ പ്രതിയായ സരിതാ എസ് നായര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിനായി ക്ഷണം. തമിഴ്നാട്ടിലെ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ് സരിത എസ് നായര്‍ക്ക് ക്ഷണം സഭിച്ചത്. രണ്ടുദിവസം മുമ്പ് നേതാക്കള്‍ വീട്ടില്‍ വന്നാണ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം സരിത എസ് നായര്തന്നെയാണ് ഒരു ചാനലിനോട് പറഞ്ഞത്. പാര്‍ട്ടി നേതാക്കളും ഇക്കാര്യം ശരിവച്ചു.
പാര്‍ട്ടിയുടെ നേതാക്കളായ കെ.ടി. പച്ചമാല്‍, ഉദയന്‍, മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ഷണിക്കാന്‍ എത്തിയത്. പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം മാത്രമായിരുന്നുവെന്നും മറ്റ് വാഗ്ദാനങ്ങളൊന്നും തനിക്ക് തന്നിട്ടില്ലെന്നും സരിത വ്യക്തമാക്കി. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു. ഇതേക്കുറിച്ച് ആലോചനയിലാണെന്നും സരിത.
https://www.facebook.com/Malayalivartha