സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍ ആരംഭിക്കുന്നതാണെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന് അറിയിച്ചു.
തീര്‍ഥാടകര്‍ക്കുള്ള ഹെല്‍ത്ത്, വാക്സിനേഷന്, ഒ.പി.ഡി ബുക്ക്ലെറ്റ് എന്നിവ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിയതായും അധികൃതര്‍ അറിയിച്ചു. ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക പഠന ക്ലാസുകള്‍ ജൂലൈ രണ്ട് മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. ക്യാമ്പുകള്‍, സാങ്കേതിക പഠന ക്ലാസുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തീര്‍ഥാടകരെ ജില്ല ട്രെയിനര്‍മാര്‍ മുഖേന പിന്നീട് അറിയിക്കും
https://www.facebook.com/Malayalivartha