ശബരിമല ലെയ്സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി
ശബരിമല ലെയ്സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് നിയമനം റദ്ദാക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു.
10,000 രൂപ ഓണറേറിയത്തിലായിരുന്നു രാജഗോപാലിനെ ശബരിമല ലെയ്സണ്‍ ഓഫീസറായി നിയമിച്ചത്. എന്നാല്‍ ലെയ്സണ്‍ ഓഫീസറുടെ നിയമനം അനാവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരന്നു. ഇതോടെയാണ് നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. രാജഗോപാലിന്റെ നിയമനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടും അല്ലാതെയും പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം രാജഗോപാലിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha