കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം; ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാവണം.
കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്.
അഭിപ്രായങ്ങള്‍ പറയുംമുമ്പ് കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയാണെന്നതു കൊണ്ട് എന്തും വിളിച്ചുപറയാമെന്ന രീതി പാടില്ല.
കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും അധികാരത്തിലെത്തി നാല് വര്‍ഷത്തിനിടയില്‍ പദ്ധതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha