പണം ഒരു പ്രശ്നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ
വിവാഹം ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ്. പണമുണ്ടെങ്കില്‍ എത്ര ആര്ഭാഢമായിട്ടുവേണമെങ്കിലും നടത്താം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ നടന്ന പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹമാണ് സംഭവബഹുലമായത്.
കല്യാണം ഗുരുവായൂരില്‍ നടത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് മോഹം. കല്യാണസദ്യ അന്നുതന്നെ മൈസൂരുവില്‍ നടത്തണമെന്ന് വരന്റെ വീട്ടുകാരും വാശി പിടിച്ചു. ഇതൊരു തര്ക്കമാകാതെ പണം ഉള്ളതിനാല്‍ വഴിയാലോചിച്ചു. ഒടുവില്‍ ഗുരുവായൂര്‍ നടയില്‍ കല്യാണം. വിവാഹം കഴിഞ്ഞയുടനെ നാല് ഹെലികോപ്റ്ററുകളില്‍ വിവാഹസംഘം മൈസൂരുവിലേക്ക് പറന്നു.
മൈസൂരുവിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയാണ് ഗോവിന്ദ്. വരന്റെയും വധുവിന്റെയും കുടുംബത്തിലെ 20 പേര് തലേന്നുതന്നെ ഗുരുവായൂരിലെത്തി.
താലികെട്ടു കഴിഞ്ഞ് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഹെലികോപ്റ്ററുകളില്‍ കയറി. ഒരു മണിയോടെ മൈസൂരുവിലെത്തി സദ്യയുണ്ടു. അങ്ങനെ എല്ലാം ഗംഭീരമാക്കി.
https://www.facebook.com/Malayalivartha