റോഡില്‍ കളിച്ചു കൊണ്ടിരിക്കെ മാന്‍ഹോളില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
ഗുജറാത്തിലെ സൂററ്റില്‍ മാന്‍ഹോളില്‍ വീണ് ഏഴുവയസുകാരന് മരിച്ചു. സൂററ്റിലെ വരച്ചയില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്. റോഡില്‍ കളിക്കുകയായിരുന്ന റോഹന്‍ ആര് ബഹിലാണ് മരിച്ചത്. മഴയെ തുടര്‍ന്നു മാന്‍ഹോളില്‍ വെള്ളം നിറഞ്ഞിരുന്നു.
തുറന്നിരുന്ന മാന്‍ഹോളിലേക്ക് കുട്ടി തെന്നിവീഴുകയായിരുന്നു. മാന്‍ഹോളില്‍ വീണയുടനെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുട്ടി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha