ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്ഭജന് സിങ്
ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ഹിന്ദു-മുസ്ലീം കളിയാണെന്ന് ഹര്ഭജന് സിങ്. നിങ്ങളുടെ ചിന്ത മാറ്റൂ രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗോടേയാണ് ഹര്‍ഭജന്റെ ട്വീറ്റ്. 50 ലക്ഷം മാത്രം ജനസംഖ്യയുളള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്ബോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യയില്‍ ഹിന്ദു-മുസ്ലീം കളിയാണ് നടക്കുന്നതെന്നാണ് ഹര്ഭജൻ പരിഹസിച്ചത്.
ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ആണ്. ഇതോടെയാണ് പരിഹാസവുമായി ഹർഭജൻ രംഗത്തെത്തിയത്.
1991 ല്‍ നിലിവില്‍ വന്ന ക്രൊയോഷ്യ 1998ല്‍ ലോകകപ്പ് കളത്തിലിറങ്ങി. ആ വര്‍ഷം തന്നെ സെമിഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ 2-1 ന് പൊരുതി നേടിയ ഗോളുമായി ഫൈനലില്‍ കടന്ന ക്രൊയേഷ്യക്ക് പക്ഷെ കപ്പിനും ചുണ്ടിനുമിടയിൽ ഫ്രാന്‍സിനോട് പരാജയപ്പെടേണ്ടി വന്നു.
https://www.facebook.com/Malayalivartha