ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്
ഭാഗ്യത്തിന് വന്‍ദുരന്തം വഴിമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ്ട് 25 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ നടത്തിയ റാലിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടിയത് പ്രശ്മായി. ആരും ഓടരുതെന്നും തൂണിലിരിക്കുന്നവര്‍ താഴെ ഇറങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. രാവിലെ മുതല്‍ തുടരുന്ന മഴയും മോശം നിര്‍മ്മാണവുമാണ് അപകടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മോദിയുട പ്രസംഗത്തിന്റെ മധ്യേ നടന്ന സംഭവം വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പന്തലിന്റെ തൂണുകളിലും മറ്റും ആളുകള്‍ കയറികൂടിയതോടെയാണ് പന്തല്‍ ഇളകാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha