വാക്കുകള്‍ സൂക്ഷിക്കണം....ഡയലോഗി'ന്റെ പേരില്‍ നടീനടന്മാര്‍ കുറ്റക്കാരാവില്ലെന്നു കോടതി
അവരുടെമേല്‍ കുറ്റമില്ല. സിനിമയിലോ സീരിയലിലോ പറയുന്ന ഡയലോഗുകളില്‍ നടീനടന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വെബ് പരമ്പരയായ 'സേക്രഡ് ഗെയിംസി'ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. എല്ലാ എപ്പിസോഡുകളും പുറത്തുവിട്ടശേഷം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കാര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. കേസ് 19നു വീണ്ടും പരിഗണിക്കും. കേസില്‍ അഭിനേതാക്കള്‍ എങ്ങനെ കക്ഷികളാകുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ചന്ദ്രശേഖര്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു. ബോഫോഴ്‌സ് കേസ്, ഷാ ബാനു കേസ്, ബാബ്‌രി മസ്ജിദ് തകര്‍ക്കല്‍ എന്നീ വിഷയങ്ങളില്‍ ചരിത്രം വളച്ചൊടിച്ചതായും രാജീവ് ഗാന്ധിയെ ആക്ഷേപിച്ചതായും ആരോപിച്ചാണ് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ പ്രവര്‍ത്തകന്‍ ഹര്‍ജി നല്കിയത്.
https://www.facebook.com/Malayalivartha