പിഞ്ചു കുഞ്ഞിന് മദ്യം നല്‍കി അച്ഛനും സുഹൃത്തുക്കളും; വീഡിയോ വൈറലായതോടെ പിന്നാലെ വന്നത് എട്ടിന്റെ പണി
ശ്രീലങ്ക: ശ്രീലങ്കയിലെ മീഖലാവയില്‍ കൈക്കുഞ്ഞിന് മദ്യം നല്‍കിയ അച്ഛനും കൂട്ടാളികളായ സുഹൃത്തുക്കളും പോലീസ് പിടിയിലായി. കുഞ്ഞിന് മദ്യം നല്‍കുന്ന ദൃശ്യങ്ങൾ പകർത്തി ഇവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയായിരുന്നു.
എന്നാൽ ഈ വീഡിയോ വൈറലായതോടെ ഇവരെ പോലീസ് തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന്‍റെ മടിയിലിരിക്കുന്ന കുഞ്ഞിന്‍റെ വായിലേക്ക് സുഹൃത്തുകള്‍ ചേര്‍ന്ന് മദ്യം നല്‍കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
അറസ്റ്റ് ചെയ്തവരെ നാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്തവര്‍ മീഖലാവയിലെ ഗനന്‍ഗാമുവ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി റുവാന്‍ ഗുണസേകര പറഞ്ഞു. കൊളംബോയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha