കരച്ചില് ചര്‍ച്ചയായതോടെ കളംമാറ്റി കുമാരണ്ണ...പൊതുവേദിയില്‍ കണ്ണീരൊഴുക്കിയത് നിസഹായനായിട്ടല്ല; കോണ്‍ഗ്രസ് പ്രശ്നത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല: കുമാരസ്വാമി
മുഖ്യമന്ത്രിയായതിന് ശേഷം തന്നെ അനുമോദിക്കാന്‍ പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിനിടെ കുമാരസ്വാമി പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് ജെഡിഎസിനും മുഖ്യമന്ത്രിക്കും തിരിച്ചടിയായതിനാലാണ് അദ്ദേഹം കരഞ്ഞതെന്നുള്ള വിലയിരുത്തലുകളുണ്ടായിരുന്നു. പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞത് നിസഹായനായിട്ടല്ലെന്നും ഭരണത്തില്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
വൈകാരികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിയാണ് ഞാന്‍. അതിനര്‍ത്ഥം ഞാന്‍ നിസഹായനാണ് എന്നല്ല. ഏതെങ്കിലും സര്‍ക്കാര്‍ പരിപാടിയില്‍ വെച്ചാണ് ഞാന്‍ കരഞ്ഞത്? ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് കണ്ണീര് പൊഴിച്ചത്. അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് കരഞ്ഞത് അത് തനിക്ക് കുടുംബ യോഗം പോലെ ആയതിനാലാണെന്നും കരഞ്ഞതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിനിടയ്ക്ക് കോണ്‍ഗ്രസിനേയോ കോണ്‍ഗ്രസ് നേതാക്കളേയോ കുറ്റം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഭരണത്തില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha