ബാഗിൽ ഭ്രൂണമായി യുവതി പോലീസ് സ്റ്റേഷനിൽ ; ഞെട്ടിത്തരിച്ച് പോലീസ് ഉദ്യോഗസ്ഥർ !
കാമുകനെതിരെ പരാതി നൽകാൻ എത്തിയ യുവതിയെ കണ്ട പോലീസുകാർ ഞെട്ടി .ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് .യുവതിയുടെ ബാഗിലുണ്ടായിരുന്നത് അഞ്ച്മാസം പ്രായം ഉണ്ടായിരുന്ന ഭ്രൂണമായിരുന്നു . യുവതിയുടെ നടപടിയിൽ അന്ധാളിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കുറച്ചു കഴിഞ്ഞാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായത് .
തന്നെ വഞ്ചിച്ച കാമുകനെതിരെ പരാതിനൽകാൻ എത്തിയതായിരുന്നു യുവതി . പ്രണയം നടിച്ച് കാമുകൻ തന്നെ ആറ് മാസം മുന്പ് പീഡിപ്പിച്ചതായും .ഗർഭിണിയായപ്പോൾ നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചതായാണ് യുവതിയുടെ മൊഴി . ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ഒഴിവാക്കാൻ യുവാവ് ഗർഭഛിദ്രം നടത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത് .
യുവതിയുടെ പരാതിയിൽ പോലീസ് കാമുകനായായ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha