ചരക്ക് ലോറി സമരം നാല് ദിവസം പിന്നിടുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍
സംസ്ഥാനത്ത് ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. സമരം തുടരുന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha