നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്കാരം ഏറ്റുവാങ്ങി
നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകമായ നേത്വ മികവിന് ഉത്തര്‍പ്രദേശിന്റെ ആദരം. വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് ദേശീയ സമ്മേളനത്തിലാണ് കേരളത്തിന്റെ പുരസ്കാരം. എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് ലീഡര്‍ഷിപ്പിന്റെ പുരസ്കാരം മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി.
അടിയന്തര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകള്‍ മന്ത്രി വിശദീകരിച്ചു. എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, എമര്‍ജന്‍സി മെഡിസിന് വിദഗ്ധര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ രാജ്യത്തെ ഏക കോണ്‍ഫറന്‍സിലാണ് കേരളത്തിനുള്ള പുരസ്കാരം.
https://www.facebook.com/Malayalivartha