ദുർമന്ത്രവാദത്തിന്റെ കോട്ടയായ ഭാട്ടിയാ കുടുംബത്തിലെ വളര്‍ത്തുനായ ഹൃദയാഘാതംമൂലം ചത്തു
ഒരു കുടുംബത്തിലെ 11 പേര് തൂങ്ങി മരിച്ച ഭാട്ടിയ കുടുംബത്തിന്റെ നായ ഹൃദയാഘാതം വന്നു ചത്തു. ആത്മഹത്യ പരമ്പര നടന്ന വീട്ടില്‍ ആകെ അവശേഷിച്ച വീട്ടുകാരുടെ ഓമന നായ ആറുവയസുകാരന് ടോമിയാണ് നോയിഡയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ ചത്തത്.
പതിനാല് വര്‍ഷംവരെ ആയുര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ പിറ്റ്ബുള്‍ സങ്കര ഇനത്തില്‍പ്പെട്ട നായയാണ് ഇന്ന് പുലര്‍ച്ചയോടെ ചത്തത്. വീട്ടുകാര്‍ കൂട്ട ആത്മഹത്യചെയ്തതോടെ വീട്ടില്‍ ഒറ്റയ്ക്കായ നായയെ പൊലീസാണ് മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒന്നര മണിക്കൂറോളം കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് നായ വീട് വിട്ട് മൃഗസംരക്ഷകര്‍ക്കൊപ്പം പോകാന്‍ തയാറായതെന്ന് ഇവര്‍ പറയുന്നു.
ആദ്യ രണ്ട് ദിവസം ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. പെട്ടെന്ന് കുഴഞ്ഞ് വീണ നായയെ മൃഗഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha