ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം ഇന്ന്. സന്നദ്ധ സംഘടനക്കെതിരെയുള്ള പ്രതിഷേധം ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.
കശ്മീരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച റാലിയിലാണ് ദേശീയ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതെന്നാണ് ആരോപണം. ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ച കശ്മീരി പണ്ഡിറ്റുമായി റാലിയില്‍ പങ്കെടുത്ത കശ്മീരികള്‍ വാഗ്വാദത്തിലേര്‍പ്പെട്ടെന്നും തുടര്‍ന്നാണ് 'ആസാദി' മുദ്രാവാക്യം ഉയര്ത്തപ്പെട്ടതെന്നുമാണ് ആരോപണം.
പാകിസ്താനെ പ്രശംസിച്ചുവെന്നാരോപിച്ച് കര്‍ണാടക നടി രമ്യക്കെതിരെയും കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha