കശ്മീര്‍ പ്രശ്നപരിഹാര ചര്‍ച്ച: രാജ്നാഥ് സിങ് ശ്രീനഗറിലെത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരിലെത്തിയ രാജ്നാഥ് സിങ് കശ്മീര്‍ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി ശ്രീനഗറിലെത്തി. വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി സംസാരിക്കും. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദി സംഘടനകളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒന്നര മാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. പോംവഴി തേടി ചില കശ്മീരിതര മുസ് ലിം നേതാക്കളുമായി രാജ്നാഥ് സിങ്ങും മറ്റ് ഉന്നതരും പിന്നാമ്പുറ ആലോചനകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം, ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.
https://www.facebook.com/Malayalivartha