ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ചു. ആശാ റാം (46) എന്നയാളാണ് മരിച്ചത്. ഡല്‍ഹിയിലെ അമന് വിഹാറിലാണു സംഭവം നടന്നത്. കിരാരിയിലെ, ബിജെപിയുടെ പട്ടികജാതി പട്ടിക വര്‍ഗ സെല്ലിന്റെ വൈസ് പ്രസിഡന്റാണ് ഇയാള്‍.
വസ്തു ഇടപാടുകാരനായ ഇയാള്‍ ഭാര്യയോടൊപ്പം തന്റെ ഓഫീസിലിരിക്കുന്ന സമയത്താണ് അജ്ഞാതന്‍ ഇവിടേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്. ആശാറാമിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha