കാമുകിയുടെ പീഡനവും ബ്ലാക്ക് മെയിലിംഗും; യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; 26 കാരിയാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാകുറിപ്പ്
അവളൊരു ഭീകരസത്വം ഞാനത് തിരിച്ചറിയാന്‍ വൈകി. എന്റെ എല്ലാം അവള് കവര്‍ന്നെടുത്തു. ഇപ്പോള്‍ ജീവനും. അമ്മേ അച്ഛാ മാപ്പാക്കണം എല്ലാത്തിനും. കാമുകിയുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെ കാമുകിയുടെ പേര് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂരിലാണ് സംഭവം. 40 കാരനായ സത്യനാരായണന് ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ജയ്പൂരിനടുത്ത് സംഗനേറില്‍ റെയില്‍വേ ട്രാക്കിനു പരിസരത്തു നിന്നു ഇന്നലെ പുലര്‍ച്ചെ റെയില്‍വേ അധികൃതരാണ് മൃതദേഹം കണ്ടെത്തിയത്. സത്യനാരായണന്റെ ശരീരത്തില്‍ നിന്നു കണ്ടെത്തിയ കത്തില്‍ 26 കാരിയായ കാമുകിയാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നു എഴുതിവച്ചിട്ടുണ്ട്.
26 കാരിയായ യുവതിയുമായി സത്യനാരായണന് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍, ആത്മാര്‍ത്ഥമായി പ്രണയിച്ച തന്നെ കാമുകി വഞ്ചിക്കുകയും രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നു കത്തില്‍ പറയുന്നു. തുടര്‍ന്നും യുവതി തന്നെ മാനസികമായി പീഡിപ്പിക്കാനും ബ്ലാക്ക്മെയില്‍ ചെയ്യാനും തുടര്‍ന്നതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. ഇങ്ങനെ ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടില്ല. ആരോപണത്തിന്റെ സത്യാവസ്ഥ അറിയാന്‍ പെണ്‍കുട്ടിയെ രഹസ്യമായി ചോദ്യം ചെയ്തു വരികയാണ്. സത്യനാരായണന്റെ ഫോണ്‍ രേഖകളുടെ വിശദവിവരം ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ
https://www.facebook.com/Malayalivartha