കര്‍ണാടകയില്‍ 71 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി
കര്‍ണാടകയിലെ ഉഡുപ്പിയില്‍ 71 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി. മംഗലാപുരത്തുനിന്ന് ഉഡുപ്പിയിലേക്കു കാറില്‍ യാത്ര ചെയ്തവരില്‍നിന്നാണ് പണം പിടികൂടിയത്. പണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരാള്‍ക്ക് ഒരാഴ്ച 24000 രൂപ മാത്രമേ ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാന്‍ കഴിയൂ എന്നിരിക്കെ എങ്ങനെയാണ് ഇത്രയും തുക സംഘത്തിന്റെ കൈയില്‍ എത്തി എന്നതിനെ സംബന്ധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha