ഇംഗ്ലിഷ് പരിജ്ഞാനത്തില്‍ ഇന്ത്യക്ക് 22- ാം സ്ഥാനം
ഇന്ത്യക്കാരുടെ ഇംഗ്ലിഷ്ഭാഷാ പരിജ്ഞാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി റിപ്പോര്‍ട്ട്. സ്വീഡനിലെ വിദ്യാഭ്യാസ കമ്ബനിയായ എജ്യുക്കേഷന്‍ ഫസ്റ്റ് ലോകത്തെ ദശലക്ഷക്കണക്കിനു മുതിര്‍ന്നവരുടെ ഇംഗ്ലിഷ്പരിജ്ഞാനം പരിശോധിച്ച് തയ്യാറാക്കുന്ന ഇംഗ്ലിഷ്പരിജ്ഞാന സൂചികയിലാണ് ഇന്ത്യയുടെ റാങ്കിങ് കുറഞ്ഞു പോയത്. 72 രാജ്യങ്ങളുടെ പട്ടികയില്‍ 22- ാം സ്ഥാനത്തേക്കാണ് ഇന്ത്യ താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 20-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നെതര്‍ലാന്‍ഡ്സ് ആണ് പട്ടികയില്‍ ഒന്നാമതുള്ള രാജ്യം. ഡെന്മാര്ക്ക്, സ്വീഡന്, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നിവയാണ് ആദ്യ അഞ്ചില്‍പെട്ട മറ്റു രാജ്യങ്ങള്‍.
പട്ടികയില്‍ 22-ാം സ്ഥാനത്തേക്കു വീണെങ്കിലും ഏഷ്യയിലെ 19 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. സിംഗപ്പൂര്‍ (6), മലേഷ്യ (12), ഫിലിപ്പീന്‍സ് (13) എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
സാമ്ബത്തികരംഗത്ത് ഇന്ത്യ പിന്നിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചൈന പക്ഷേ ഇംഗ്ലിഷ്പരിജ്ഞാനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. 39- ാമതാണ് ചൈനയുടെ സ്ഥാനം. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനാകട്ടെ 48- ാം സ്ഥാനത്തും. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളിലും ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാല് മുന്നിലെന്നും എജ്യുക്കേഷന്‍ ഫസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha