ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ക്കും ദുരവസ്ഥ: ആറുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആശ്രമത്തിലെ യുവാവ് അറസ്റ്റില്‍
ആറുവയസുകാരനെ ആശ്രമത്തില്‍ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഐപി എസ്റ്റേറ്റിലുള്ള ആശ്രമത്തിലെ ജീവനക്കാരനായ അമര്‍ജിത്ത് എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ശനിയാഴ്ച സ്വാമി ഇല്ലാതിരുന്ന സമയത്ത് ആശ്രമത്തിലെത്തിയ പ്രദേശവാസിയായ കുട്ടിയെ ചോക്ലേറ്റ് കാട്ടി പ്രലോഭിച്ച ശേഷം മൂവരും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.
https://www.facebook.com/Malayalivartha