36 മണിക്കൂര്‍ പിന്നിട്ടു, ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ മറീന ബീച്ചില്‍ വീണ്ടും വീണ്ടും ആയിരങ്ങള്‍ തടിച്ചു കൂടുന്നു!
ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. 36 മണിക്കൂറുകള്‍ പിന്നിട്ട് കഴിഞ്ഞു. പതിനായിരക്കണക്കിന് യുവാക്കളാണ് ചെന്നൈ മറീന ബീച്ചില്‍ തടിച്ച് കൂടിയിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം സമാധാനപരം ആണുതാനും.
ചെന്നൈയില്‍ ഏതാണ്ട് ഭൂരിഭാഗം സ്കൂളുകളും കോളേജുകളും ഇന്ന് അടിച്ചിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെല്ലാം സമരപരിപാടിയില്‍ പങ്കെടുക്കാന്‍ മറീന ബീച്ചിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി നേരിട്ട് കാണും.
https://www.facebook.com/Malayalivartha