30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം
കള്ളപണത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. ഇതു സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചനകള്‍.
ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാന്‍ സാധിക്കും. നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.
കള്ളപണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത്. നടപടികളിലൂടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് എളുപ്പത്തില്‍ തന്നെ എത്താനാവുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha