നായയ്ക്കൊപ്പം ഫോട്ടോയെടുത്ത ഷമിക്കെതിരെ വര്‍ഗീയ തീവ്രവാദികള്‍; പേരില്‍ എന്ന് ഷമി മതിയെന്നും മുഹമ്മദ് വേണ്ടെന്നും
ഭാര്യ ഹസിന് ജഹാനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ വിവാദമായതിന് പിന്നാലെ നായയ്ക്കൊപ്പം ഫോട്ടോയെടുത്ത ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വര്‍ഗീയവാദികള്‍ വീണ്ടും രംഗത്തെത്തി. നായകളെ ഒരുപാടിഷ്ടമാണ് എന്ന ക്യാപ്ഷനോടെയാണ് ഷമി ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ നായയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഷമി മുസ്ലീമിനെ അപമാനിക്കുകയാണെന്ന തരത്തിലാണ് ചില മുസ്ലീം വാദികള്‍. നായയ്ക്കൊപ്പം നില്‍ക്കുമ്ബോള്‍ ഷമി മതിയെന്നും മുഹമ്മദ് വേണ്ടെന്നുമൊക്കെയാണ് കമന്റ്. ഇതിനോട് താരം ഇതു വരെ പ്രതികരിച്ചിട്ടില്ല. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന്റെ വസ്ത്രധാരണം ശരിയല്ലെന്ന കാരണത്താലാണ് നേരത്തെ ചിലര്‍ വിമര്‍ശിച്ചത്.
മുഹമ്മദ് ഷമി വന്ന വഴി മറന്നെന്നും, മുസ്ലീമിനെ അപമാനിക്കുകയാണെന്നുമാണ് മതവാദികള്‍ പറഞ്ഞത്. സമാനമായ ആരോപണങ്ങളാണ് താരം ഇപ്പോള്‍ നേരിടുന്നത്, അതും ഒരു പോലീസ് നായയ്ക്കൊപ്പം ഫോട്ടോ എടുത്തതിന്റെ പേരില്‍.
https://www.facebook.com/Malayalivartha