പേര് വെളിപ്പെടുത്താത്ത അജ്ഞാതനായ കോടീശ്വരന്റെ ഒരു വര്‍ഷത്തെ കുടിശ്ശിക 21,870 കോടി രൂപ
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സമ്പന്നന്റെ ഒരു വര്‍ഷത്തെ നികുതികുടിശ്ശിക 21,870 കോടി രൂപ. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരു വര്‍ഷം ഒടുക്കുന്ന മൊത്തം ആദായനികുതി തുകയുടെ 11 ശതമാനം വരും ഇത്. എന്നാല്‍ ഈ നികുതി കുടിശ്ശിക വരുത്തിയ ആള് ആരാണെന്ന് വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് തയാറായിട്ടില്ല.
ഇതുപോലെ പേര് പുറത്തുവരാത്ത മൂന്ന് നികുതിദായകരില്‍ ഒരാള്‍ 500 കോടിയുടെ വരുമാനം വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേര് മൂലധനവരുമാനമായി 500 കോടിയിലധികമുണ്ടെന്ന് വെളിപ്പെടുത്തി. എന്നാല്‍ ഈ മൂന്നു പേരുടെയും പേരുകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha