തന്റെ മുത്തച്ഛനെ വധിക്കാന്‍ 12-കാരന് 70 കിലോമീറ്ററോളം താണ്ടി ചെന്നു; ഒടുവില്‍ സംഭവിച്ചത്!
മുംബൈയിലാണ് സംഭവം. തന്റെ മുത്തച്ഛനെ വധിക്കാനായി ഈ പന്ത്രണ്ടുകാരന് 70 കിലോമീറ്ററോളം താണ്ടി ചെന്നു. നല്ലോസപാര എന്ന സ്ഥലത്ത് താമസിക്കുന്ന കുട്ടി കലീന എന്ന സ്ഥലത്തേക്ക് കൊല നടത്തുന്നതിലേക്കായി ഒരു കത്തിയുമായി വണ്ടികയറുകയായിരുന്നു.
കുടുംബപ്രശ്നമാണ് കുട്ടിയെ ഇത്തരത്തിലൊരു കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് അവരുടെ ഭര്‍ത്താവ് കുടുംബ ചെലവുകള്‍ക്കായി പണം നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഇതിന്റെ പിന്നില്‍ ഭര്‍ത്താവിന്റെ അച്ഛനാണെന്ന് 12-കാരന്റെ മാതാവ് നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടില്‍ സ്ഥിരം വഴക്കായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുട്ടി അമ്മയോട് കുറച്ച് പണം ചോദിച്ചിരുന്നു. തന്റെ കൈയ്യില്‍ ഇല്ലെന്നും പോയി നിന്റെ മുത്തച്ഛനോട് ചോദിക്കണം എന്നും അവര്‍ ദേഷ്യത്തില്‍ കുട്ടിയോട് പറഞ്ഞിരുന്നു. ഇതില്‍ കുപിതനായ കുട്ടി ഒരു കത്തിയുമായി വണ്ടികയറുകയായിരുന്നു.
കുട്ടി മുത്തച്ഛന്റെ വീട്ടില്‍ ചെന്ന് വാക്കുതര്‍ക്കത്തില്‍ പെടുകയും 75-കാരനായ തന്റെ മുത്തച്ഛനെ കത്തിയെടുത്ത് നെഞ്ചിലും തോളിലും മുഖത്തും ആഞ്ഞ് കുത്തുകയായിരുന്നു. വൃദ്ധന്റെ കരച്ചില് കേട്ട് അയല്പക്കത്തുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു മകള്‍ വന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടിയെ പോലീസ് ചില്‍ഡ്രന്‍ റിഹാബിലേഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha