യുവതിയ്ക്ക് മുകളിലൂടെ കടന്നുപോയത് ഗുഡ്സ് ട്രെയിന്‍; പാളത്തില്‍ അനങ്ങാതെ കിടന്നതിനാല്‍ ജീവന് രക്ഷപ്പെട്ടു!വീഡിയോ കാണാം
യൂട്യൂബില്‍ ഇപ്പോള്‍ ഈ യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ വിഡിയോയാണ് തരംഗം. ഇതുവരെ 3 മില്യനോളം ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഒരു സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്ന രംഗങ്ങളാണ് മൊബൈല്‍ വീഡിയോ വഴി ചിത്രീകരിച്ചിരിക്കുന്നത്.
42 വാഗണുകളോളം ഉള്ള ഒരു ഗുഡ്സ് ട്രെയിന്‍ കടന്ന് പോകുന്നത് ആളുകള്‍ അത്രയൊന്നും ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാല്‍ അവിടെ നിന്നിരുന്ന മറ്റൊരു സ്ത്രീ അലറി ആ ട്രെയിനിനടിയില്‍ ആരോ പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്. ആളുകളെല്ലാം പരിഭ്രാന്തിയോടെ ആ ഗുഡ്സ് ട്രെയിന്‍ കടന്ന് പോയിക്കഴിയുന്നതും കാത്ത് നിന്നു.
ട്രെയിന്‍ പോയിക്കഴിഞ്ഞപ്പോഴോ, പാളത്തില്‍ അനങ്ങാതെ കിടക്കുന്നു ഒരു യുവതി. യുവതി എങ്ങനെ പാളത്തില്‍ പെട്ടുപോയെന്ന് വീഡിയോയില്‍ നിന്നും മനസ്സിലാവില്ല. എന്നാല്‍ യുവതിയുടെ തന്ത്രപരമായ നീക്കം അവരുടെ വിലപ്പെട്ട ജീവന് രക്ഷിക്കുന്നതിന് തുണയായി.
https://www.facebook.com/Malayalivartha