നടിക്കെതിരെയുള്ള അതിക്രമം; പാര്‍ട്ടി ചാനല്‍ പരസ്യമായി മാപ്പു പറയണം
നടിക്കെതിരെയുണ്ടായ ആക്രമണത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച പാര്‍ട്ടി ചാനല്‍ പരസ്യമായി മാപ്പു പറയണമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. എന്‍ഡി ടിവി വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ചാനലിനെയും കോടിയേരി ബാലകൃഷ്ണനെയും ബൃന്ദാ കാരട്ട് വിമര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി ചാനല്‍ നല്കിയ വാര്‍ത്തയില്‍ നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു മുന്‍പ് റിമാകല്ലിങ്കലും ഈ ചാനലിനെതിരെ വിമര്‍ശിച്ചിരുന്നു. അതിനു ശേഷം ചാനല്‍ പരസ്യമായി തന്നെ മാപ്പും പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതാ നേതാവായ ബൃന്ദാ കാരാട്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പാര്‍ട്ടി ചാനല്‍ നല്കിയ വാര്‍ത്തയിലെ തെറ്റാണ് താന്‍ തുറന്നു കാട്ടുന്നതെന്നും, നടിക്കെതിരെ മോശം പരാമര്‍ശം നല്കിയ എല്ലാ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടണമെന്നും ബൃന്ദ എഴുതി. നടിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ കോടിയേരിക്കുള്ള മറുപടിയായി, കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ലിസ്റ്റും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha