Widgets Magazine
27
Apr / 2017
Thursday

മണിപ്പൂരില്‍ വി.ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

20 MARCH 2017 12:43 PM IST
മലയാളി വാര്‍ത്ത

വി.ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ വിശ്വാസവോട്ട് നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിരേന്‍ സിങ് ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം നിയമസഭയില്‍ വിശ്വാസവോട്ടു തേടി ഭൂരിപക്ഷം തെളിയിച്ചത്. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ തൂക്കുമന്ത്രിസഭ വന്നതിനെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി, അതിവേഗ നീക്കങ്ങളിലൂടെ പ്രാദേശിക കക്ഷികളെയും സ്വതന്ത്രനെയും ചാക്കിലാക്കിയാണ് ബിജെപി ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ അധികാരം പിടിച്ചത്. അറുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്. 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. മണിപ്പൂരിലും ഗോവയിലും ബിജെപി സര്‍ക്കാരുണ്ടാക്കിയത് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആയുധമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL