Widgets Magazine
23
Feb / 2018
Friday

വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യോഗി; അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അറവുശാലകള്‍ അടച്ച് പൂട്ടി, സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്തുവിവരങ്ങളും നികുതി വിവരങ്ങളും നല്‍കണം

20 MARCH 2017 08:18 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ യോഗി ആദിത്യ നാഥ് പാര്‍ട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി അലഹബാദില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അറവുശാലകള്‍ അടച്ച് പൂട്ടി.
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നും അറവുശാലകള്‍ അടച്ചു പൂട്ടുമെന്നുമായിരുന്നു ബി.ജെ.പി മുന്നോട്ട് വച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ഇത് ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് യു.പി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കൂടാതെ അറവുശാലകള്‍ക്കെതിരെ നേരത്തെയും ശബ്ദമുയര്‍ത്തിയ നേതാവാണ് യോഗി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് സ്വത്ത് ആദായനികുതി വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലോക് ഭവനില്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് മുന്‍ഗണന നല്‍കാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഞായറാഴ്ച തന്നെ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യവും പരിഗണയിലുണ്ട്.

സംസ്ഥാനത്ത് ആര്‍ക്കും വിഐപി പരിഗണന ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടമെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ജീവനക്കാരോട് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് പുറമേ പോലീസ് സേനയിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പഞ്ചാബില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ അമരീന്ദര്‍ സിംഗും ബീക്കണ്‍ ലൈറ്റുകള്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (19 minutes ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (22 minutes ago)

ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍  (26 minutes ago)

ഉത്സവത്തിന് തുടക്കം കുറിച്ചു... ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ  (38 minutes ago)

ആദ്യം തല വെട്ടി മാറ്റി, ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി... പതിനൊന്നാം  (44 minutes ago)

നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ  (46 minutes ago)

ഓഖി ദുരന്തം; ലത്തീന്‍ രൂപത  (1 hour ago)

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം  (1 hour ago)

കണ്ണില്ലാത്ത ക്രൂരത; അട്ടപ്പാടിയില്‍ കള്ളനെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉടുമുണ്ടുരിഞ്ഞ് കെട്ടിയിട്ട് നാട്ടുകാർ ചെയ്തത്...  (1 hour ago)

ശുഹൈബ് കൊലപാതകം; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്,  (1 hour ago)

ബസ് ഓടിക്കുന്നതിനിടയിലാ ഡ്രൈവറുടെ ഫോണ്‍ റിപ്പയറിങ് ! ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കുടുങ്ങി  (1 hour ago)

നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്‌സ് ക്ലബ്ബ്  (1 hour ago)

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (9 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (9 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (9 hours ago)

Malayali Vartha Recommends