ട്രെയിനിലെ കൊള്ളയ്ക്ക് അവസാനം... ഭക്ഷ്യ വസ്തുക്കളുടെ യഥാര്‍ത്ഥ വില പ്രസിദ്ധീകരിച്ച് റെയില്‍വേ
ട്രെയിന്‍ യാത്രക്കാരുടെ കയ്യില്‍ നിന്ന് പാന്‍ട്രി ജീവനക്കാര്‍ വാങ്ങുന്നത് വന്‍ കൊള്ളയെന്ന് കണ്ടെത്തല്‍. ഈ അമിത പൈസ ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റയില്‍വേ രംഗത്തെത്തി. ഭക്ഷണത്തിന്റെ വിലയുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായതോടെയാണ് യഥാര്‍ത്ഥ വില റയില്‍വേ പ്രസിദ്ധീകരിച്ചത്. ചായ, പലഹാരം, ഊണ് തുടങ്ങിയവയുടെ കൃത്യമായ വില ട്വിറ്ററിലൂടെ പുറത്തു വിട്ടു.
നിലവില്‍ 10 രൂപ ഈടാക്കുന്ന ചായയുടെ യഥാര്‍ത്ഥ വില 7 രൂപയാണ്. 20 രൂപ വാങ്ങുന്ന കുടിവെള്ളത്തിന് 15 രൂപ നല്കിയാല് മതി. വെജ് ബ്രേക്ക്ഫാസ്റ്റ് 30 രൂപ, നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ് 35 രൂപ. വെജ് മീല്‍ 50 രൂപ, നോണ്‍ വെജ് മീല്‍ 55 രൂപ എന്ന നിരക്കില്‍ നല്കിയാല് മതി. ഇതില്‍ കൂടുതല്‍ ഈടാക്കിയാല്‍ ഉടന്‍ പരാതി നല്‍കാം.
ട്രെയിനുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുമെന്നും, പരാതി ഉയര്‍ന്നാല്‍ ഉടന്‍ നടപടി എടുക്കുമെന്നും റയില്‍വേ പറഞ്ഞു. പരാതികള്‍ ട്വിറ്ററിലൂടെ പരസ്യമായും അറിയിക്കാം.
https://www.facebook.com/Malayalivartha