ഡല്‍ഹിയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം
രാജ്യതലസ്ഥാനത്ത് 18 വയസുകാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്താണ് സംഭവം മുഖത്ത് പൊള്ളലേറ്റ യുവതിയെ എയിംസ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതിനാലാണ് അക്രമിച്ചതെന്നുമാണ് പോലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha