ഭാര്യയേ പിരിയാന്‍ ബുദ്ധിമുട്ട്: യുവാവ് കാണിച്ചു കൂട്ടിയത്
സൗദിയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ യുവാവ് നവവധുവിനെ പിരിയുന്നതിലുള്ള വിഷമം മൂലം കാട്ടിയ പരാക്രമം വിമാനത്തെ വട്ടം കറക്കി. പാകിസ്താനില്‍ നിന്ന് സൗദിയിലേക്ക് പോയ ഷഹീന് എയര്‍ വിമാനത്തിലാണ് സംഭവം. സാധാരണ വിമാനം വട്ടം കറങ്ങുന്നത് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിക്കുമ്പോഴോ യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി നിലത്തിറക്കുന്നതിന് മുന്നോടിയായാണ്. എന്നാല്‍ ഇവിടെ ഹൃദയവേദനയാണ് കാരണമായതെന്ന് മാത്രം. തന്റെ ഭാര്യ മരിച്ചുപോയെന്ന് ഷെയ്ഖുപുര സ്വദേശിയായ ഇര്ഫാന് ഹക്കിം അലി വിമാന ജീവനക്കാരോട് കള്ളം പറയുകയായിരുന്നു.
ലാഹോറില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് ഏതാനും സമയം കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ ഇയാള്‍ ഭാര്യ മരിച്ചുപോയെന്ന് പറഞ്ഞു കരയുകയായിരുന്നു. ഒടുവില്‍ വിമാനം നിലത്തിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. നിലത്തിറങ്ങിയ ഇയാളുടെ ഭാര്യ മരിച്ചിട്ടില്ലെന്നും ഭാര്യയെ പിരിയുന്നത് മൂലമുള്ള വിഷമം മൂലമായിരുന്നു ഇയാള്‍ തന്നെ വെളിപ്പെടുത്തി. എന്തായാലും ഭാര്യയെ പിരിഞ്ഞിരുന്നപ്പോഴുള്ള യുവാവിന്റെ പരാക്രമമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത.
https://www.facebook.com/Malayalivartha