ജിഎസ്ടി ബില്ലില്‍ ലോക് സഭയില്‍ ചര്‍ച്ചകള്‍ തുടങ്ങി
ജിഎസ്ടി ബില്ലില്‍ ലോക് സഭയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. നാല് ബില്ലുകളാണ് പരിഗണിക്കുന്നതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യസഭയിലേക്ക് മൂന്ന് ബില്ലുകള്‍ നല്‍കിയിട്ടുണ്ട് ഇത് ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തും. ഇതൊരു വിപ്ലവകരമായ ബില്ലാകും എന്നും ഇതിന്റെ ഗുണങ്ങള്‍ എല്ലാവര്ക്കും ലഭിക്കുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 12 ചര്‍ച്ചകള്‍ ഇതിനോടകം വിളിച്ച് ചേര്‍ത്തിരുന്നു.
ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികള്‍, വാറ്റ്, എക്സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് ബില്ലിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇതിനെ നിരീക്ഷിക്കുന്നതിനായി ഒരു ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കും.
കേന്ദ്രത്തിനായും സംസ്ഥാനത്തിനായും തുല്യ പ്രാധാന്യത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ രൂപം നല്‍കും. സംസ്ഥാനങ്ങളിലെ നികുതി കൈകാര്യം ചെയ്യുന്നതിനായി സ്റ്റേറ്റ് ജി.എസ്.ടിയും പ്രവര്‍ത്തിക്കും. ജിഎസ്ടി ബില്ല് നികുതിയിലുണ്ടായകുന്ന് ഏറ്റക്കുറച്ചിലുകള്‍ക്കും ആശയക്കുഴപ്പവും ഒഴിവാക്കി ചരക്ക് ഗതാഗതം സുഗമമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ജിഎസ്ടി ബില്‍ പാസാകുന്നതോടെ അഴിമതി രഹിത ഇന്ത്യ എന്ന പദ്ധതി മറ്റൊരു കാല്‍വയ്പും കൂടി നടത്തുമെന്ന് ബിജെപി നേതാവ് ഉദിത് രാജ് പറഞ്ഞു. വൈകിട്ട് വരെ ചര്‍ച്ചകള്‍ തുടരും
https://www.facebook.com/Malayalivartha