ഏപ്രില്‍ 1 മുതല്‍ ബി.എസ്3 വാഹനങ്ങളുടെ വില്പനയ്ക്ക് നിരോധനം; മലിനീകരണം തടയല്‍ ലക്ഷ്യമിട്ട് കോടതി ഉത്തരവ്
അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഭാരത് സ്റ്റേജ് 4നെക്കാള്‍ (ബി.എസ്.4) 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. ഇതേക്കുറിച്ച് പഠിച്ച സുപ്രീംകോടതിയുടെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
കച്ചവട താല്പര്യങ്ങളല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി 2010 മുതല്‍ 41 കമ്പനികളുടേതായി 13 കോടി ബി.എസ്.3 വാഹനങ്ങളാണ് നിര്‍മിച്ചത്. ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാതെയുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരു ലക്ഷത്തോളം ട്രക്കുകളുമുണ്ട്.
https://www.facebook.com/Malayalivartha