ഇന്ത്യയില്‍ സിസേറിയന് കേരളം നാലാം സ്ഥാനത്ത്
ശസ്ത്രക്രിയയിലൂടെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ കേരളം ഇന്ത്യയില്‍ നാലാം സ്ഥാനത്ത്. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ സംസ്ഥാന തല കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ പ്രസവങ്ങളുടെ 35.8 ശതമാനവും സിസേറിയനിലൂടെയാണ്. എന്നാല്‍ സിസേറിയന് ദേശീയ ശരാശരി 17.2 ശതമാനമാണ്. ഒന്നാം സ്ഥാനത്ത് തെലങ്കാനയാണ് - 58% സിസേറിയന്. 40.1 ശതമാനവുമായി ആന്ധ്രാ പ്രദേശ് രണ്ടാം സ്ഥാനത്തും 37.9 ശതമാനം സിസേറിയനുകളുമായി ലക്ഷദ്വീപ് മൂന്നാം സ്ഥാനത്തുമാണ്.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 34.1 ശതമാനമാണ് സിസേറിയനുകള്‍. 5.8 ശതമാനം സിസേറിയനുകളുമായി നാഗാലാന്‍ഡ് ആണ് അവസാന സ്ഥാനത്ത്. * കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഫഗന്‍ സിങ് കുലസ്തേ രാജ്യസഭയില്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha