ഇന്ത്യാപാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദുബായില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടത്താമെന്നായിരുന്നു ബിസിസിഐ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു.
അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യപാക്ക് ക്രിക്കറ്റ് മല്‍സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായില്‍ മല്‍സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെയും ഇന്ത്യപാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യപാക്ക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാക്കിസ്ഥാന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത്.
2007 08 കാലത്താണ് ഇന്ത്യ പാക്കിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മല്‍സരം കളിച്ചത്. 2012 13 കാലത്ത് ഏകദിനവും. 2016ല്‍ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.
https://www.facebook.com/Malayalivartha