കോടതി മുറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്; വീഡിയോ ദൃശ്യങ്ങള്‍ മാത്രമേ പകര്‍ത്താന്‍ പാടുള്ളു, ഓഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല
കോടതി മുറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് നല്കി. എന്നാല്‍ കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ മാത്രമേ പകര്‍ത്താന്‍ പാടുള്ളുവെന്നും ഓഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്നും ഹൈക്കോടതികള്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളില്‍ വീതം ക്യാമറകള്‍ സ്ഥാപിക്കാണ് ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പരീക്ഷണാര്‍ത്ഥമാണ് നടപടിയെന്നൂം വിജയം കണ്ടല്‍ മുഴുവന്‍ കോടതികളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയ്മകാര്യമന്ത്രാലയം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആദ്യം ആവശ്യത്തോട് കോടതി അനുകൂല നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha