പണം നിക്ഷേപിക്കല്‍, എ.ടി.എമ്മില്‍നിന്ന് നിശ്ചത തവണയിലധികം പണം പിന്‍വലിക്കല്‍ തുടങ്ങിയവക്കെല്ലാം സേവനനിരക്ക് നല്‍കേണ്ടിവരും
മാര്‍ച്ച് ഒന്നു മുതല്‍ ചെലവേറിയതായിത്തുടങ്ങിയ ബാങ്കിടപാടുകള്‍ ഏപ്രില്‍ ഒന്നാകുന്നതോടെ അടുക്കാനാവാത്തവിധം പൊള്ളിത്തുടങ്ങുമെന്നാണ് ഇപ്പോഴും ശക്തമായ സൂചനകള്‍. കേന്ദ്ര ഗവണ്മെന്റ് അഭ്യര്‍ഥിച്ചിട്ടും ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടില്ല. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പേരും ബാങ്കിടപാടുകള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടിവരും.
പണം നിക്ഷേപിക്കല്‍, അക്കൗണ്ടില്‍ പ്രതിമാസ ശരാശരി മിനിമം നീക്കിയിരുപ്പ് പാലിക്കാതിരിക്കല്‍, എ.ടി.എമ്മില്‍നിന്ന് നിശ്ചത തവണയിലധികം പണം പിന്‍വലിക്കല്‍ തുടങ്ങിയവക്കെല്ലാം സേവനനിരക്ക് നല്കേണ്ടിവരുെമന്നാണ് സൂചന. മൂന്നുപ്രാവശ്യത്തിലധികം നിക്ഷേപം നടത്തിയാല്‍ 50 രൂപയും സേവനനികുതിയും മിനിമം ബാലന്‍സ് മാനദണ്ഡം പാലിക്കാത്തവരില്‍നിന്ന് നൂറ് രൂപയും സേവനനികുതിയും പിഴ ഈടാക്കല്‍, എ.ടി.എമ്മില്‍നിന്ന് മൂന്നു പ്രാവശ്യത്തിലധികം പണം പിന്‍വലിച്ചാല്‍ പ്രത്യേക നിരക്ക് ഈടാക്കല്‍ (സ്വന്തം ബാങ്കിെന്റ എ.ടി.എമ്മില്‍ നിന്നാണെങ്കില്‍ 10 രൂപ വീതവും മറ്റ് എ.ടി.എമ്മുകളില്നിന്നാണെങ്കില് 20 രൂപ വീതവും ഓരോ ഇടപാടിനും), എസ്.എം.എസ് മുന്നറിയിപ്പ് ചാര്‍ജ് വര്‍ധന എന്നിങ്ങെന ഏപ്രില്‍ ഒന്നുമുതല്‍ ബാങ്ക് ഇടപാടുകാരെ കാത്തിരിക്കുന്നത് നീണ്ട സര്‍വിസ് ചാര്‍ജുകളാണ്. അഞ്ചു ബാങ്കുകള്‍ പരസ്പരം ലയിച്ച് ഏറ്റവും വലിയ ബാങ്കായി മാറിയ എസ്.ബി.െഎയാണ് ഏപ്രില്‍ ഒന്നുമുതല്‍ പുതുതായി നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത്.
എച്ച്.ഡി.എഫ്.സി, ആക്സിസ്,ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ മാര്‍ച്ച് മുതല്‍തന്നെ ഇത്തരത്തില്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസത്തില്‍ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കുന്ന ബാങ്കുകളും ഇതിലുണ്ട്.
https://www.facebook.com/Malayalivartha