ഉത്തര്‍പ്രദേശിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് കടകളെ തിരിഞ്ഞുപിടിച്ചു ആക്രമിക്കുമ്പോള്‍ വീട്ടുപടിക്കല്‍ മാംസമെത്തിക്കുന്ന പദ്ധതിയുമായി പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍
വെസ്റ്റ്ബംഗാളിലെ കന്നുകാലി വികസന കോര്‍പറേഷനാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. മീറ്റ് ഓണ്‍ വീല്‍സ് എന്ന പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ തിങ്കളാഴ്ച വകുപ്പ് മന്ത്രി സ്വപന് ദേബ്നാഥ് ഉദ്ഘാടനം ചെയ്തു.
പോത്തിനും കോഴിക്കും പുറമെ കാട, താറാവ്, ടര്‍ക്കികോഴി, എമു എന്നിവയുടെ ഇറച്ചിയാണ് ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കുന്നത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട പരീക്ഷണം. മൂന്ന് വാനുകളാണ് ഇതിന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.
വിജയിക്കുന്ന പക്ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ബീഫ് കടകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ മമത ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.
https://www.facebook.com/Malayalivartha