Widgets Magazine
12
Dec / 2017
Tuesday

പ്രണയവിവാഹം: ദമ്പതികളെ കുടുംബാംഗങ്ങള്‍ നഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിച്ചു

21 APRIL 2017 11:06 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാനില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ ദമ്പതികളെ  കുടുംബാംഗങ്ങള്‍ നഗ്‌നരാക്കി മര്‍ദ്ദിച്ചു. ഇരുപതുകാരിയായ യുവതി ക്രൂരമര്‍ദ്ദനത്തിനിടെ ലൈംഗികമായും പീഡനത്തിനിരയായി. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ദന്പതികളുടെ പിതാക്കന്മാരടക്കം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസികളാരും തന്നെ അതുവരെ പരാതി നല്‍കിയിരുന്നില്ല. 

കൊലപാതകശ്രമവും ബലാത്സംഗവും അടക്കം നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും തങ്ങള്‍ ആശ്വസിപ്പിക്കുകയും ചെയ്തുവെന്നും താന്‍ അനുഭവിച്ച കഠിനവേദനകള്‍ അവന്‍ തുറന്നുപറഞ്ഞെന്നും പറയുന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ശര്‍മ. യുവതിയെ അവളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു. 

മാര്‍ച്ച് 22 ന് പ്രണയവിവാഹിതരായ ദന്പതികള്‍ ഗുജറാത്തിലേക്ക് ഒളിച്ചോടുകയായിരുന്നു. ബന്ധുക്കള്‍ കൂടിയാണ് യുവതിയുവാക്കള്‍. അതിനാല്‍ ഇവരുടെ പ്രണയത്തെ കുടുംബം എതിര്‍ക്കുകയായിരുന്നു. ഗുജറാത്തിലെത്തി ഇവരെ കണ്ടെത്തി, ഗ്രാമത്തിലേക്ക് കൊണ്ടുവന്നതിന് ശേഷമായിരുന്നു ക്രൂരമായ പീഡനം. കല്ലും വടിയും കൊണ്ടുള്ള മര്‍ദ്ദനം മാത്രമല്ല, അതിന് ശേഷം തങ്ങളെ നഗ്‌നരാക്കി വാദ്യമേളങ്ങളുടെ അകന്പടിയോടെ നാടുമുഴുവന്‍ നടത്തിച്ചുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കാഴ്ചക്കാരായ നിന്ന ഗ്രാമവാസികളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. 

ഏപ്രില്‍ 17 നാണ് യുവതിയെ മറ്റൊരാള്‍ക്ക് കുടുംബം വിവാഹം കഴിച്ച് നല്‍കിയത്. പ്രതിഫലമായി 80,000 രൂപയും കുടുംബത്തിന് ലഭിച്ചു. യുവതിയും പുതിയ വരനെയും അയാളുടെ കുടുംബത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഏപ്രില്‍ 18 ന് തന്നെ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ അഗതിമന്ദിരത്തില്‍ അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടിയുള്ളത്. മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മുറിവുകള്‍ ഉണങ്ങണമെങ്കില്‍ കൂടുതല്‍ ചികിത്സ പെണ്‍കുട്ടിക്ക് ലഭ്യമാക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (14 seconds ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (21 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (29 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (31 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (39 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (48 minutes ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (2 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (2 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends